ആമുഖം | പര്‍ച്ചേസ് | സെയില്‍സ് |
റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ്, പുനലൂര്‍
I.ആമുഖം
റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് കേന്ദ്ര ഗവണ്‍മെന്റിന്റേയും കേരള ഗവണ്‍മെന്റിന്റേയും ഒരു സംയുക്ത സംരംഭമാണ്. 1964-ലെ സിരിമാവോ -ശാസ്‌ത്രി ഉടമ്പടിയെ തുടര്‍ന്ന് ശ്രീലങ്കയില്‍നിന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെട്ട ഇന്ത്യന്‍ വംശജരുടെ പുനരധിവാസം ആവശ്യമായി വരുകയും അതിനു വേണ്ടി 1972-ൽ കേരള സര്‍ക്കാർ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒരു പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്‌തു. അതിലേക്കായി 2070 ഹെ. വനഭൂമി വെട്ടിത്തെളിച്ച് റബ്ബര്‍ പ്ലാന്റേഷന്‍ തയ്യാറാക്കി. ഈ റബ്ബർ പ്ലാന്റേഷൻ ആയിരനല്ലൂർ, കുളത്തൂപ്പുഴ എന്നീ എസ്റ്റേറ്റുകളിലായി വ്യാപിച്ചു കിടക്കുന്നു. പ്രസ്‌തുത തോട്ടത്തിലെ ജോലികള്‍ക്കായി പുനരധിവസിപ്പിക്കേവരെ നിയമിച്ച് അവര്‍ക്ക് ജീവിതമാര്‍ഗ്ഗം നല്‍കുക എന്ന ”ജോലി നല്‍കല്‍ പദ്ധതിയിലൂടെ” പുനരധിവാസം സാദ്ധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. കേരള വനംവകുപ്പിന്റെ കീഴിൽ ഒരു റബ്ബർ പ്ലാന്റേഷന്‍ പദ്ധതിയായി 1972-ല്‍ തുടങ്ങിയ ഈ സ്ഥാപനം വ്യാവസായികാടിസ്ഥാനത്തിൽ അതിന്റെ പ്രവര്‍ത്തനങ്ങൾ പുരോഗമിപ്പിക്കുന്നതിന്റെ ഭാഗമായി 05.05.1976-ൽ ഇന്‍ഡ്യൻ കമ്പനി നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്‌തു. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഭരണ മേല്‍നോട്ടത്തിലാണ് ഈ കമ്പനി പ്രവര്‍ത്തിച്ചു വരുന്നത്. ശ്രീലങ്കയില്‍നിന്നും തിരികെയെത്തിയ 700 റിപ്പാട്രിയേറ്റ് കുടുംബങ്ങളെയാണ് ഈ കമ്പനിയിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്. ടി കുടുംബത്തില്‍പ്പെട്ട രണ്ടു പേര്‍ക്കു വീതം കമ്പനി ജോലി നല്‍കി വരുന്നു. ഇപ്പോൾ കമ്പനിയുടെ കുളത്തൂപ്പുഴ എസ്റ്റേറ്റിൽ 1256.23 ഹെക്‌ടറിലും ആയിരനല്ലൂർ എസ്റ്റേറ്റിൽ 692.65 ഹെക്‌ടറിലുമാണ് റബ്ബർ പ്ലാന്റേഷൻ ഉള്ളത്.
- പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും
കമ്പനിയുടെ എസ്റ്റേറ്റുകളിലെ റബ്ബർ മരങ്ങളുടെ ആവര്‍ത്തനകൃഷി 2000-മാണ്ട് ആരംഭിച്ചിട്ടുള്ളതും 2016-ന് പൂര്‍ത്തീകരിച്ചിട്ടുള്ളതുമാണ്. 2020-ഓടെ പരമാവധി ഉല്‍പ്പാദനം കൈവരിക്കുന്നതിന് കമ്പനി ലക്ഷ്യം വയ്‌ക്കുന്നു. ഒരു ഹെക്‌ടറിൽ നിന്നും വര്‍ഷത്തിൽ 3000 kg ഉല്‍പ്പാദനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ശ്രദ്ധ നല്‍കുന്നത്.
എ. ഉല്‍പ്പാദനം
കമ്പനിയുടെ തോട്ടങ്ങളിലുല്‍പ്പാദിപ്പിക്കുന്ന റബ്ബർ പാലും ഒട്ടു പാലും സംസ്‌ക്കരിക്കുന്നതിനായി ഒരു ദിവസം 14 MT (ഉണക്ക റബ്ബർ) സംസ്‌ക്കരണശേഷിയുള്ള 4 സെന്‍ട്രിഫ്യൂജിംഗ് മെഷീനുകളുള്‍പ്പെട്ട ലാറ്റക്‌സ് സെന്‍ട്രിഫ്യൂജിംഗ് ഫാക്‌ടറിയും, ദിവസേന 14 MT സംസ്‌ക്കരണശേഷിയുള്ള ഒരു ക്രമ്പ് റബ്ബർ ഫാക്‌ടറിയും കമ്പനിയുടെ കുളത്തൂപ്പുഴയിലെ എസ്റ്റേറ്റിൽ പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ ഇന്‍ഡസ്‌ട്രിയൽ റബ്ബര്‍ഷീറ്റുകൾ ഉല്‍പ്പാദിപ്പിക്കുന്നതിനായി 14 MT ശേഷിയുള്ള ഒരു ഫാക്‌ടറിയും പ്രവര്‍ത്തിക്കുന്നു. വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്കായി റോക്കറ്റ് കേസ് ഇന്‍സുലേഷന്‍ ഷീറ്റുകളും (Rocasin) കമ്പനി ഉല്‍പ്പാദിപ്പിച്ച് നല്‍കി വരുന്നു. Rocasin ഷീറ്റുകളുടെ ഉല്‍പ്പാദനത്തിലൂടെ രാഷ്‌ട്ര പുരോഗതിയുടേയും രാഷ്‌ട്ര പുനർ നിര്‍മ്മാണത്തിന്റെയും ഭാഗമാകുന്നതിനും നൂതന സാങ്കേതിക വിദ്യകളിലൂടെ മുന്നേറുന്ന ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളിൽ ചെറു പങ്കാളിത്തം വഹിക്കുന്നതിനും കമ്പനിക്ക് അവസരം ലഭിക്കുന്നുണ്ട്.
കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ
- 60%കോണ്‍സന്‍ട്രേറ്റഡ്‌ലാറ്റക്‌സ്
- ഇന്ത്യൻ സ്റ്റാൻഡേർഡ് നാച്ചുറൽ റബ്ബർ (ISNR)
- ക്രീപ്പ് റബ്ബർ
- ഇന്‍ഡസ്‌ട്രിയൽ റബ്ബർ ഷീറ്റിങ്ങ്
- Mottled ഷീറ്റിങ്ങ്‌സ്
- ആസിഡ് റെസിസ്റ്റന്റ് ഷീറ്റിങ്ങ്
- റോക്കറ്റ് കേസ് ഇന്‍സുലേഷൻ ഷീറ്റുകൾ (Rocasin)
- പോളിബാഗ് റബ്ബർ തൈകൾ
ബി. റബ്ബര്‍നഴ്‌സറികൾ
കമ്പനിക്ക് ആയിരനല്ലൂർ, കുളത്തൂപ്പുഴ എന്നീ എസ്റ്റേറ്റുകളിലായി രണ്ട് റബ്ബർ നഴ്‌സറികൾ ഉണ്ട്. അത്യുല്‍പ്പാദന ശേഷിയുള്ള റബ്ബർ ഇനങ്ങളായ RRII 105, RRII 414, RRII 430 തുടങ്ങിയവയുടെ ബ്രൗണ്‍ ബഡ്ഡ്, ഗ്രീന്‍ ബഡ്ഡ്, പോളിബാഗ്/റൂട്ട് ട്രെയിനർ തൈകൾ കമ്പനി ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്‌തു വരുന്നു. RPL നഴ്‌സറികളിലുല്‍പ്പാദിപ്പിക്കുന്ന റബ്ബർ തൈകൾ ഉയര്‍ന്ന ഗുണമേന്മയും ഇനത്തിന്റെ പരിശുദ്ധിയും ഉറപ്പുവരുന്നതാകയാൽ ആവശ്യക്കാരേറെയുള്ളതും സംസ്ഥാനത്താകെ ഉയര്‍ന്ന പ്രചാരത്തിലുള്ളതുമാണ്
സി. ജൈവകൃഷി വ്യാപനം
ജൈവ വിളകളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വൈവിദ്ധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി, വാഴകൃഷി, കൈതച്ചക്ക കൃഷി, കശുമാവ് കൃഷി എന്നിവ കമ്പനിയുടെ എസ്റ്റേറ്റുകളിൽ നടപ്പിലാക്കിയിട്ടുണ്ട്. പച്ചക്കറി കൃഷി നടത്തുന്നതിനായി കുളത്തൂപ്പുഴ എസ്റ്റേറ്റിൽ ഒരു പോളിഹൗസ് സ്ഥാപിച്ചിട്ടുണ്ട്. ടി പോളിഹൗസിൽ ജൈവ മാതൃകയിൽ ഉയര്‍ന്ന ഉല്‍പ്പാദനത്തോടെ പച്ചക്കറി കൃഷി ചെയ്‌ത് വിപണനം ചെയ്‌തു വരുന്നു
ഡി. കശുമാവ് വ്യാപനം
കമ്പനിയുടെ കുളത്തൂപ്പുഴ, ആയിരനല്ലൂർ എസ്റ്റേറ്റികളിലായി 60 ഏക്കർ സ്ഥലത്ത് ഇപ്പോൾ കശുമാവ് കൃഷി ചെയ്‌തുവരുന്നു. 40 ഏക്കറോളം സ്ഥലത്തുകൂടി കശുമാവ് കൃഷി വ്യാപിപ്പിച്ചുക്കൊണ്ട് എസ്റ്റേറ്റുകളിൽ ജൈവ വൈവിദ്ധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേയ്‌ക്ക് ഒരു ചുവടുകൂടി കമ്പനി മുന്നോട്ടു വെയ്‌ക്കുന്നു. തെന്‍മല- കുളത്തൂപ്പുഴ മേഖലയിലെ സംരക്ഷിത വനത്തോടു ചേര്‍ന്നുകിടക്കുന്ന എസ്റ്റേറ്റിലെ വനാതിര്‍ത്തിയിൽ ബെല്‍റ്റ് പ്ലാന്റേഷനായി കശുമാവ് കൃഷി ചെയ്യുക വഴി പരിസ്ഥിതി-വന്യജീവി സൗഹൃദപൂര്‍ണ്ണമായ അന്തരീക്‌ഷം ഉണ്ടാക്കപ്പെടുകയാണ്
ഇ. കൺസൾട്ടൻസി സേവനങ്ങൾ
കമ്പനിയിലെ സാങ്കേതിക/കൃഷി/മാനേജ്‌മെന്റ് വിദഗ്‌ദരുടേയും കര്‍മ്മനിരതരായ മറ്റ് ഉദ്യോഗസ്ഥരുടേയും സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് റബ്ബർ കൃഷി രംഗത്ത് കണ്‍സള്‍ട്ടന്‍സി സേവനങ്ങൾ നല്‍കുന്നതിന് കമ്പനി പ്രാപ്‌തമാണ്. താഴെപ്പറയുന്ന മേഖലകളിൽ കമ്പനി കണ്‍സള്‍ട്ടന്‍സി സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്നു.
- റബ്ബർ പ്ലാന്റേഷനുകള്‍ക്കനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കൽ.
- റബ്ബർ നഴ്‌സറികളുടെ രൂപീകരണവും തൈകളുടെ ഉല്‍പ്പാദനവും.
- തൈ വെയ്‌ക്കലിന്റെ മുന്നൊരുക്കങ്ങൾ.
- റബ്ബർ പ്ലാന്റേഷനുകളുടെ രൂപീകരണം, സ്ഥാപനം, നടത്തിപ്പ് തുടങ്ങിയവ
- ടാപ്പിംഗ് പരിശീലനം/പ്രവര്‍ത്തനം.
- റബ്ബർ സംസ്‌ക്കരണവും വിപണനവും.
III. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങ ൾ
നാം ജീവിക്കുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും പരിസ്ഥിതിക്ക് കോട്ടംവരാതെ സംരക്ഷിക്കുന്നതിനും റിഹാബിലിറ്റേഷൻ പ്ലാന്റേഷന്‍സ് ലിമിറ്റഡ് പ്രതിജ്ഞാബന്ധമാണ്. പരിസ്ഥിതി മാനേജ്‌മെന്റിനുള്ള ISO 14001-2008 സര്‍ട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള രാജ്യത്തെ ആദ്യ പ്ലാന്റേഷന്‍ കമ്പനിയാണ് റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ്. ISO 1400 -ന്റെ നവീകരിച്ച പതിപ്പായ 2015 പതിപ്പിലേക്ക് കമ്പനിയിലെ പരിസ്ഥിതി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ നിലവാരമുയര്‍ത്തുന്നതിനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്. കമ്പനിയുടെ ഉല്‍പാദന പ്രകൃതിയുടെ ഏതൊരു ഘട്ടത്തിലും പരിസ്ഥിതിയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതെയും പ്രകൃതിയുടെ സ്വഭാവിക അവസ്ഥയ്‌ക്ക് കോട്ടം തട്ടാതെയുമുള്ള ഉല്‍പ്പാദന പ്രക്രിയയാണ് കമ്പനി സ്വീകരിച്ചിട്ടുള്ളത്. കൂടാതെ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, ജൈവ വൈവിദ്‌ധ്യം തുടങ്ങിയ പരിസ്ഥിതി സംബന്ധമായ എല്ലാ കാര്യങ്ങളിലും കമ്പനി പ്രത്യേക ശ്രദ്ധ വെയ്‌ക്കുന്നു.
- തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങൾ
കമ്പനിയിലെ തൊഴിലാളികള്‍ക്ക് പ്ലാന്റേഷൻ ലേബർ ആക്‌ട് അനുസരിച്ചും മറ്റ് തൊഴിൽ നിയമങ്ങളനുസരിച്ചുമുള്ള എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ട് . കമ്പനിയുടെ രണ്ട് എസ്റ്റേറ്റുകളിലും ഒരോ ആസ്‌പത്രിയും രണ്ട് തമിഴ് മീഡിയം (ഒന്ന് എൽ.പി, ഒന്ന് എച്ച്.എസ്) സ്‌ക്കൂളുകളും ഇതിനുപുറമേ എസ്റ്റേറ്റിനു പുറത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിനായി അഞ്ച് ബസ്സുകളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പനി ധനസഹായവും നല്‍കുന്നുണ്ട് .
ആർ.പി.എൽ-ന്റെ നേട്ടങ്ങളും അംഗീകാരങ്ങളും
ഗുണനിലവാരത്തിലും ഉല്‍പ്പാദനത്തിലും നടത്തിപ്പിലും ഇന്ത്യയിലുള്ള ഒന്നാം കിട റബ്ബർ പ്ലാന്റേഷനുകളിൽ ഒന്നാണ് റിഹാബിലിറ്റേഷൻ പ്ലാന്റേഷന്‍സ് ലിമിറ്റഡ്. 60% കോണ്‍സന്‍ട്രേറ്റഡ് ലാറ്റക്‌സിന്റെ വില്‍പ്പനയിൽ മുന്‍പന്തിയിൽ നില്‍ക്കുന്ന ഒരു സ്ഥാപനമാണ് ഇത്. വിവിധതരം ബ്ലോക്ക് റബ്ബർ ഉല്‍പ്പാദനത്തിൽ മുന്‍നിരയിലുള്ള സ്ഥാപനമാണ് ഇത്. ഗുണനിലവാരത്തിനുള്ള ISO 9001-2008 സര്‍ട്ടിഫിക്കേഷനും പരിസ്ഥിതി സംരക്ഷണത്തിനുള്ള ISO 14001-2004 സര്‍ട്ടിഫിക്കേഷനും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഈ രണ്ട് അംഗീകാരങ്ങളും ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ പ്ലാന്റേഷന്‍ കമ്പനിയാണ് ആർ.പി.എൽ. കേരള സര്‍ക്കാർ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.
വിവരാവകാശം
1.കമ്പനിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
എന്നിവരുടെ പേരും മേൽ വിലാസവും ചുവടെ ചേർക്കുന്നു
ക്രമ നം | യൂണിറ്റ് | അസിസ്റ്റന്റ് സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ
ഓഫീസർ |
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
1. | ഹെഡ് ഓഫീസ് | ശ്രീമതിഗീതാകുമാരി വി,
അക്കൗണ്ടന്റ്, ഹെഡ്ഓഫീസ് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, പുനലൂർ ഫോൺ ഓഫീസ്:0475-2222971,972 മൊബൈൽ ന൦:9947548552 |
ശ്രീ. ഡിഹരികുമാർ
ഡെപ്യൂട്ടിമാനേജർ (Cordination/Purchase), ഹെഡ്ഓഫീസ് റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, പുനലൂർ ഫോൺ ഓഫീസ്:0475-2222971,972 മൊബൈൽന൦:9447711557 |
2. | ആയിരനല്ലൂർ എസ്റ്റേറ്റ് | ശ്രീ. എംകുമരേശൻ,
വെൽഫെയർ ഓഫീസർ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, ആയിരനല്ലൂർ എസ്റ്റേറ്റ്. ഫോൺ ഓഫീസ്:0475-22580485 മൊബൈൽ ന൦:9447722114 |
ശ്രീ. സുധീർ റാവുണ്ണി.
മാനേജർ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, ആയിരനല്ലൂർ എസ്റ്റേറ്റ്. ഫോൺ ഓഫീസ്:0475-22580485 മൊബൈൽ ന൦:9447722112 |
3. | കുളത്തൂപ്പുഴ എസ്റ്റേറ്റ് | ശ്രീ. എംകുമരേശൻ
വെൽഫെയർ ഓഫീസർ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കുളത്തൂപ്പുഴ എസ്റ്റേറ്റ്. ഫോൺ ഓഫീസ്:0475-2317556 മൊബൈൽ ന൦:9447722117 |
ശ്രീ. ജയപ്രകാശ് ആർ
മാനേജർ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കുളത്തൂപ്പുഴ എസ്റ്റേറ്റ്. ഫോൺ ഓഫീസ്:0475-2317556 മൊബൈൽ ന൦:9447722119 |
4. | ഫാക്ടറി കോംപ്ലക്സ് | ശ്രീ. എംജെമുഹമ്മദ്ഷഫീക്ക്,
കെമിസ്റ്റ്, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, ഫാക്ടറികോംപ്ലക്സ് ഫോൺ ഓഫീസ്:0475-2317562, 2317642 മൊബൈൽ ന൦:9497788177 |
ശ്രീപ്രിയേഷ്രാജൻ,
റബ്ബർടെക്നോളജിസ്റ്റ്, മാനേജർ (i /c ), റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, ഫാക്ടറികോംപ്ലക്സ് ഫോൺ ഓഫീസ്:0475-2317562 മൊബൈൽ ന൦:9447722115 |
2.അപ്പലേറ്റ് അതോറിറ്റി
മിസ്സ്. മെറീന വർഗീസ് കമ്പനി സെക്രട്ടറി, മാനേജർ (P & A) (i/c), |