ISO സര്‍ട്ടിഫിക്കേഷൻ ഉള്ള ഒരു പ്ലാന്റേഷൻ കമ്പനി ആയ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ്‌ ലിമിറ്റഡ്‌ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും പ്രത്യേകിച്ചും കമ്പനിയ്‌ക്ക്‌ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളും മറ്റ്‌ സാമഗ്രികളും വാങ്ങുന്നതിനും ഗുണനിലവാരവും സുതാര്യതയും നിഷ്‌കര്‍ഷിച്ചു പോരുന്നു. കേരള സര്‍ക്കാരിന്റെ സ്റ്റോർ പര്‍ച്ചെസ്സ്‌ മാന്വവലിന്‌ അനുസൃതമായി ഉള്ള കമ്പനിയുടെ പര്‍ച്ചെസ്സ്‌ മാന്വവൽ അനുസരിച്ചാണ്‌ എല്ലാ കേന്ദ്രീകൃത വാങ്ങൽ പ്രക്രിയയും നടത്തുന്നത്‌. വിവിധ സാധനങ്ങൾ വാങ്ങുന്നത്‌ മൊത്ത വിലയുടെ അടിസ്ഥാനത്തിൽ ക്വട്ടേഷനുകളോ/ ലിമിറ്റഡ്‌ ടെന്‍ഡറുകളോ, ഓപ്പൺ ടെന്‍ഡറുകളോ മുഖേനയാണ്‌. ടെന്‍ഡറുകൾ മാന്വൽ ടെന്‍ഡറുകളോ, ഇ-ടെന്‍ഡറുകളോ ആയിരിക്കും. കമ്പനിയുടെ ഉപയോഗത്തിനായി പ്രധാനമായും കമ്പനിയുടെ ഹെഡ്‌ ഓഫീസിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ താഴെ പറയുന്നവയാണ്‌.

ടാപ്പിംഗ്‌ സാമഗ്രികൾ:- പ്ലാസ്റ്റിക്‌ ചിരട്ട, ടാപ്പിംഗ്‌ കത്തി, ചില്ല്‌, കപ്പ്‌ ഹാന്‍ഡറുകൾ, ജി.ഐ & പ്ലാസ്റ്റിക്‌ ബക്കറ്റ്‌, പ്ലാസ്റ്റിക്‌ സ്‌ക്രാപ്പ്‌ ബാസക്കറ്റ്‌.

മഴ സംരക്ഷണ വസ്‌തുക്കൾ:- എൽ.ഡി.പി.ഇ ഷീറ്റുകൾ, സ്റ്റാപ്ലറുകളും പിന്നുകളും, എല്‍.ഡി.പി.ഇ റിബൺ, പ്ലാസ്റ്റിക്‌ ഒട്ടിക്കുന്നതിനുള്ള പശ.

തോട്ടം വേലി കെട്ടി സംരക്ഷിക്കുന്നതിനുളള ഉപകരണങ്ങൾ:- ജിഐ വയർ, മുളളുകമ്പി, ബലിക്കല്ലുകൾ

രാസവളങ്ങൾ:മഗ്നീഷ്യം സള്‍ഫേറ്റ്‌, റോക്ക്‌ ഫോസ്‌ഫേറ്റ്‌, മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, യൂറിയ എന്നിവ

റബ്ബർ നഴ്‌സറി വസ്‌തുക്കൾ:- നഴ്‌സറി ബാഗ്‌, ബഡ്ഡിങ്‌ റിബൺ, റൂട്ട്‌ ട്രെയിനർ കപ്പ്‌, അംഗീകൃത കീടനാശിനികൾ തുടങ്ങിയവ.
തോട്ടം സംരക്ഷണ വസ്‌തുക്കളും ഉപകരണങ്ങളും: വിവിധങ്ങളായ സ്‌പ്രേയറുകൾ, സള്‍ഫർ പൊടി, കോപ്പർ സള്‍ഫേറ്റ്‌, കോപ്പർ ഓക്‌സി ക്ലോറൈഡ്, റബ്ബർ സ്‌പ്രേ ഓയിൽ, റബ്ബർ കോട്ട്‌, എത്തിപ്പോൺ എന്നിവ..

റബ്ബർ സംസ്‌കരണത്തിനുള്ള പദാര്‍ത്ഥങ്ങൾ:- അമോണിയ ഗ്യാസ്‌, അമോണിയ ലായനി, സിങ്ക്‌ ഓസൈഡ്‌, T.M.T.D, പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്‌,, സോപ്പ്‌ ലായനി, കാസ്റ്റിക്‌ സോഡ, D.A.H.P, ലോറിക്‌ ആസിഡ്‌, സള്‍ഫ്യൂറിക്‌ ആസിഡ്‌, ചോക്ക്‌ പൊടി, മലിനജല സംസ്‌കരണ പ്ലാന്റിലേക്ക്‌ വേണ്ടി കുമ്മായം തുടങ്ങിയവ.
അസംസ്‌കൃത റബ്ബർ:- വെളുത്ത റീക്ലെയിം റബ്ബർ, നിയോപ്രിന്‍ റബ്ബർ, റബ്ബർ

പാൽ, ഒട്ടുക്കറ.

റബ്ബർ കോപൗണ്ടിംഗിനുള്ള വസ്‌തുക്കൾ:- സിലിക്കൺ എമല്‍ഷൻ, സ്‌റ്റിയറിക്‌ ആസിഡ്‌, M.B.T.S, ചൈന ക്ലേ, സിങ്ക്‌ ഓസൈഡ്‌, T.M.T.D, കാര്‍ബണ്‍ ബ്ലാക്ക്‌, കുമ്മായപ്പൊടി ,വൈറ്റിങ്‌ പൗഡർ, ബാറൈറ്റിസ്‌ പൗഡർ, D.O.P, റബ്ബർ ഗ്രേഡ്‌ സള്‍ഫർ, റബ്ബർ സംസ്‌കരണ എണ്ണ, DRT TP 70, സിലിക്ക പൗഡർ, ഡയമണ്ട്‌ സള്‍ഫർ, D.E.G കൂടാതെ കോട്ടന്‍ ലൈനർ തുണി, കോട്ടന്‍ ഫാബ്രിക്‌സ്‌, ചിരട്ട, ഗിയർ ഓയിൽ, എഞ്ചിൻ ഓയിൽ, എന്നിവ.

പാക്കിംഗ്‌ വസ്‌തുക്കൾ;- 205 ലിറ്റർ വീപ്പകൾ, ക്യാപ്‌ സീലുകൾ, ക്രബ്ബ്‌ റബ്ബർ, പാക്കിംഗിനുള്ള L.D.P.E കവറുകൾ, പായ്‌ക്കിംഗ്‌, L.D.P.E കളർ റിബണുകൾ, P.V.C പൈപ്പ്‌, കോട്ടൺ ലൈനർ തുണി, ഹെസ്സൈയിന്‍ ക്ലോത്ത്‌, H.D.P.E വോവൺ ഷീറ്റ്‌ എന്നിവ.

അറ്റകുറ്റപണിയ്‌ക്കുള്ള സാധനങ്ങൾ:- ഇലക്‌ടിക്കൽ, മെക്കാനിക്കൽ, പ്ലബ്ബിങ്‌ മെയിന്റനന്‍സുമായി ബന്ധപ്പെട്ട്‌ ഫാക്‌ടറിയിലും തോട്ടങ്ങളിലും ഓഫീസുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും ആവശ്യമായ യന്ത്രഭാഗങ്ങളും അനുബന്ധ സാധനങ്ങളും.

നിര്‍മ്മാണ സാമഗ്രികൾ:- സിമന്റ്‌, ടാർ, റൂഫിംഗ്‌ ഷീറ്റുകൾ എന്നിവ.

ക്യാപിറ്റൽ ഇനങ്ങൾ:- ഫര്‍ണിച്ചർ, കമ്പ്യൂട്ടർ & ആക്‌സസറീസ്‌, എയർ കണ്ടീഷണറുകൾ, വാഹനങ്ങൾ, വാട്ടർ ടാങ്ക്‌, ലബോറട്ടറി, അനുബന്ധ മെഷീനറികൾ, ഇലക്‌ട്രിക്‌ പമ്പ്‌, ഡി.ജി സെറ്റ്‌, ത്രാസ്സുകൾ മുതലായവ.

മറ്റ്‌ വസ്‌തുക്കൾ:- കുട, ചെരുപ്പുകൾ, ഷൂസുകൾ, സോക്‌സുകൾ , യൂണിഫോം, മഴക്കോട്ട്‌, ഓഫീസ്‌ ഉപയോഗങ്ങള്‍ക്കായുള്ള സ്റ്റേഷനറി ഇനങ്ങൾ, കമ്പനിയുടെ വാഹനങ്ങള്‍ക്കുള്ള ടയറുകളും ട്യൂബുകളും.

തൊഴിൽ കരാറുകൾ: സ്‌കൂൾ ബസ്സുകൾ, ഗ്രൗണ്ട്‌ സ്‌പ്രേയിങ്‌ സാമഗ്രികൾ, ടയർ റീട്രെഡിങ്, വിവിധങ്ങളായ ഓഫീസ്‌ സാമഗ്രികൾ, കലണ്ടർ എന്നിവയുടെ അച്ചടി, കൂടാതെ എല്ലാ തരത്തിലുള്ള പരസ്യങ്ങളും നല്‍കുന്നതും ഈ വിഭാഗത്തിൽ നിന്നാണ്‌.
മുകളിലുള്ള ലിസ്റ്റ്‌ പൂര്‍ണ്ണമല്ല. എന്നാൽ ഹെഡ്‌ ഓഫീസിലെ പര്‍ച്ചെയ്‌സ്‌ വിഭാഗത്തിൽ നിന്നും സാധാരണയായി വാങ്ങാറുള്ള വസ്‌തുക്കളുടെ ഏകദേശ വിവരം ഈ ലിസ്റ്റിൽ നിന്നും ലഭ്യമാണ്‌.

കമ്പനിയിലെ പര്‍ച്ചെയ്‌സ്‌ വിഭാഗത്തിലെ കോണ്‍ടാക്‌ട്‌ നമ്പറുകൾ.

0475-2222971, 72, 73, extn: 303 ,9447700771
സെക്ഷന്‍ ക്ലര്‍ക്ക്‌ 1 (ശ്രീമതി. യോഗം)  0475-2222971, 72, 73, extn: 324
സെക്ഷന്‍  0475-2222971, 72, 73, extn: 324